2008, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

‘ഒടുക്കത്തെഡ്രൈവര് ’

ഡ്രൈവ് ചെയ്യുകാ എന്നത് എന്റെ അന്ത്യാഭിലാഷം പോലെയാണ് മനസ്സില്‍ കൊണ്ട് നടന്നത്. കയറുന്ന വാഹനത്തിലെ എല്ലാചലനങ്ങളും സൂഷ്മനിരീക്ഷണത്തിന്ന് വിധേയമാക്കുക എന്റെ ഒരു ഹോബിയായി മാറിയത് ഞാന്‍ പോലും അറിയാതെയാണ്.
എന്നെങ്കിലുമൊരിക്കല്‍ വളയം പിടിക്കാമെന്ന കൊച്ചു സ്വപ്നവുമായി നടക്കുന്ന കാലത്താണ് എന്നെ മാരുതി 800 മായിവന്ന ഒരുത്തന്‍ വലയിലാക്കിയത്. ചെക്കന്റെ ചൊങ്ക് നോക്കുന്നതിലേറെ ഞാന്‍ ശ്രദ്ധിച്ചതും വിലയിരുത്തിയതും ഇളം പച്ച നിറത്തിലുള്ള മാരുതി800റിലേക്കായിരുന്നു.
അത്കൊണ്ട്തന്നെ ആദ്യമായി ആവശ്യപ്പെട്ടതും ഡ്രൈവിംഗ് പഠിപ്പിച്ച് തരുമോ എന്ന ഒറ്റകാര്യം മാത്രം!. മധുവിധുവിന്റെ ചൂടാറും മുമ്പ് തന്നെ എന്റെ മോഹം ഞാന്‍ സാദിച്ചെടുത്തു.
ഇരുളിന്റെ മറവിലായിരുന്നു ഞാന്‍ ഏറെയും ഡ്രൈവ് ചെയ്തിരുന്നത്. പകല്‍ സമയത്ത് റോഡിന്റെ തിരക്ക് കാരണം പുത്തന്‍ പെണ്ണിന് ആരാ വണ്ടി തരിക ...
എങ്കിലും ചിലപ്പോഴൊക്കെ അമ്മോച്ഛന്റെ കണ്ണ് വെട്ടിച്ച് ഞാന്‍ ചുറ്റുവട്ടങ്ങളില്‍ വണ്ടിയുമായി പോകാറുണ്ട്. ലൈസന്‍സ് ഇല്ലാത്തതിനാല്‍ മെയിന്‍ റോഡിലേക്ക് അപൂര്‍വ്വമായെ പോകാറുള്ളൂ..
ഒളിഞ്ഞും പതുങ്ങിയും വണ്ടിയോടിച്ച് കൊണ്ടിരുന്ന ഞാന്‍ ഇക്കയെ പാട്ടിലാക്കി റോഡിലേക്കും വണ്ടിയിറക്കിത്തുടങ്ങി.
അങ്ങിനെ ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ വനിതാഡ്രൈവറെന്ന പേര്‍ ഞാന്‍ സ്വന്തമാക്കി.
എന്നാല്‍ ഈ സല്‍‌പേര് അധികനാള്‍ എനിക്ക് നിലനിര്‍ത്താനായില്ല.
അങ്ങാടിയിലെ ഉപ്പ് മഞ്ചയിലിരുന്ന് ഏഷണിപറയുന്ന ഒരുകൂട്ടത്തിന്റെ കണ്മുന്നിലൂടെ എയര്‍ഹോണ്മുഴക്കി കത്തിച്ച് വിട്ടതോടെ എന്റെ ഡ്രൈവിങ്ങിന്ന് ക്ലിപ്പ് വീണു.
പിന്നെ എനിക്ക് ഡ്രൈവിംഗ് ഒരു കാഴ്ചമാത്രമായി മാറി.

മാസങ്ങള്‍ കഴിഞ്ഞു.

ഒരു മഞ്ഞ് കാലം. മരം കോച്ചുന്ന തണുപ്പുള്ള രാവുകള്‍ .
അതിലൊരു തിങ്കളാഴ്ചരാവിലായിരുന്നു നാലഞ്ച് കിലോമീറ്റര്‍ അപ്പുറത്തുള്ള എന്റെ നാത്തൂന് പുതിയ വീട്ടില്‍ താമസം തുടങ്ങാനുറപ്പിച്ചത്.
മലപ്പുറം ജില്ലയിലൊക്കെ സൂര്യന്‍ ഉദിക്കുന്നതിന്ന് അല്പം മുമ്പ് (സുബ്‌ഹി നമസ്കാരാനന്തരം) ആണ് വീട്ടിലേക്ക് കയറലെന്ന ചടങ്ങ് നിര്‍വഹിക്കല്‍.
ഇത്തരം ആചാരങ്ങളോട് എന്റെ ഹസ്സിന്ന് വലിയ താല്പര്യമില്ലാത്തതിനാല്‍ അങ്ങേര് ഉറക്കൊഴിച്ചൊന്നും ഈവകകാര്യങ്ങള്‍ക്ക് പോകാറില്ല. ആദര്‍ശം തലയില്‍ കയറിയത് കൊണ്ടൊന്നുമല്ല അങ്ങേര്‍ ഈ മാമൂലുകള്‍കൊന്നും പോകാത്തത്, കീശകാലിയാകുമെന്ന് കരുതിയാണെന്നത് എനിക്ക് മാത്രം അറിയാവുന്ന രഹസ്യം.
അത് കൊണ്ട്തന്നെ അന്നേദിവസം പുരയില്‍ കൂടാന്‍ ഞങ്ങള്‍ക്ക് പോകാന്‍ വണ്ടി വീട്ടുമുറ്റത്തുണ്ട്. പക്ഷെ ഡ്രൈവറില്ല. മരം കോച്ചുന്നതണുപ്പായതിനാല്‍ അമ്മാച്ചന് മസില് കയറും. അത്കൊണ്ട് തണുപ്പുകാലത്ത് പുള്ളിക്കാരന്‍ ഡ്രൈവ് ചെയ്യില്ല. ഇക്കയോട് അത് വരെ കൊണ്ടാക്കിത്തരാന്‍ പറഞ്ഞാല്‍ പിന്നെ ആദര്‍ശപ്രസംഗം തുടരും . കേട്ടുമടുത്ത വാചകക്കസര്‍ത്ത് കേള്‍ക്കുന്നതിലേറെ പോകാതിരിക്കാലാണ് നല്ലതെന്ന് അമ്മായിമ്മയുടെ പക്ഷം.
എന്നാലും പോകാതിരിക്കലെങ്ങിനെ...
ആദ്യമായിട്ടാണ് മക്കളിലൊരാള്‍ വീട് കൂടുന്നത്.
ഇന്നലതന്നെ പോകേണ്ടതാ...
കുറുക്കന്മാരുടെ ശല്യം കാരണം അമ്മായിമ്മ എവിടെയും അന്തിയുറങ്ങാറില്ല. ആറ്റ് നോറ്റ് വളര്‍ത്തുന്ന കുറെ കോഴികളും താറാവും മുയലുകളുമൊക്കെയുണ്ടവര്‍ക്ക്. അതീങ്ങളെയൊക്കെ ആരെങ്കിലുമൊക്കെ കൂട്ടിലടക്കേണ്ടെ. ഈ വറ്റകള്‍ക്കാണെങ്കില്‍ എന്നെ കണ്ണെടുത്താല്‍ കണ്ടുകൂടതാനും . എന്റെ തലകണ്ടാല്‍ തൊട്ടടുത്തുള്ള ഓര്‍ക്കാപുളിമരത്തില്‍ ഓര്‍ത്തിരിക്കുന്ന ഈ സാധനങ്ങളെ എനിക്കും കണ്ടുകൂടാ..
അടുക്കളയിലും കോലായിലും കൊക്കി നടക്കുന്ന ഇവയെ അമ്മിത്തറയില്‍ ഭദ്രമായി സൂക്ഷിച്ച അമ്മായിമ്മയുടെ ചെരിപ്പെടുത്ത് തന്നെ എറിഞ്ഞോടിക്കാറുണ്ട് ഞാന്‍.
ഏതായാലും അന്നാദ്യമായി അമ്മാച്ഛന്‍ എന്റെ കയ്യില്‍ കാറിന്റെ കീ തന്നു.
ഹോ.. ഞാനൊരുദിവസം ഇക്കയുടെ കൂടെ അങ്ങാടിയിലൂടെ ഡ്രൈവ് ചെയ്തത് പീടികത്തിണ്ണയിലെ ഉപ്പ് പെട്ടിയിലിരിന്ന് ഏഷണി പറയുന്ന സോഡാകുപ്പി കുഞ്ഞായീന്റെ വാക്ക് കേട്ട് അമ്മാച്ഛന്‍ ഉണ്ടാക്കിയപുകില്‍.. ന്റമ്മോ...ഓര്‍ക്കാനും കൂടി വയ്യ.
ഇപ്പോ അതൊക്കെ മറന്നു.
അത്യാവശ്യം വന്നപ്പോ എന്നെ വേണം
ഡ്രൈവിങ്ങ് അറിയാമെന്ന് സമ്മതിച്ചല്ലോ...
ഹാവൂ ..
അല്പം അഹങ്കാരം... എന്നുള്ളില്‍ മുളച്ച്‌വരുന്നത് എനിക്ക് തന്നെ സ്വയം വിലയിരുത്താനായത് കൊണ്ട് ഞാനത് പുറത്ത് കാണിച്ചില്ല.
പുലര്‍കാല നാല് മണിക്ക് ഞങ്ങളെല്ലാവരും വണ്ടിയില്‍ കയറി ഇരുന്നു. ഞാന്‍ ഗമയൊമൊട്ടും ചോരാതെ ഡ്രൈവിംഗ് സീറ്റിലും.
ആളുമാറി സ്റ്റെയറിംങ് പിടിച്ചതിനാലാവുമോ എന്നറിയില്ല വണ്ടി സ്റ്റാര്‍ട്ടാകുന്നില്ല. തികഞ്ഞ ഒരു ഡ്രൈവറെപ്പോലെ ഞാന്‍ ബോണറ്റ് തുറന്ന് ബാറ്ററിയുടെ കണക്ഷനൊക്കെ ഒന്നിളക്കി.
അറിഞ്ഞിട്ടല്ല,
ഇക്ക ഇടക്കൊക്കെ ഇങ്ങിനെ കാണിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത്കൊണ്ട് ചെയ്തെന്ന് മാത്രം.
ഞാനെന്ത് ചെയ്തിട്ടും വണ്ടി സ്റ്റാര്‍ട്ടാകുന്നില്ല.
അവസാനം തള്ളാന്‍ തന്നെ തീരുമാനിച്ചു. വണ്ടി ഫസ്റ്റ്ഗീയറിലാക്കി ഞാന്‍ ക്ലച്ചില്‍ അമര്‍ത്തിച്ചവിട്ടിയിരുന്നു. അമ്മായിമ്മയും അമ്മോച്ഛനും എന്നെയുമിരുത്തി വണ്ടിതള്ളുന്നത് അല്പം ആസ്വദിച്ചു ഞാന്‍.
സൈഡ് മിറ റിലൂടെ അവരുടെ മസില്പിടിച്ച മുഖം നോക്കിയിരിക്കുന്നതിന്നിടയില്‍ ഞാന്‍ പോലുമറിയാതെ എന്റെ കാല്‍ ക്ലച്ചില്‍ നിന്നയഞ്ഞു.
പിന്നെ എന്താണ് സംഭവിച്ചതെന്നറിയാന്‍ എനിക്ക് സമയം കിട്ടിയില്ല .
വണ്ടിയുടെ ബോണറ്റിലേക്ക് മൂന്ന് ഉണങ്ങിയ തേങ്ങവീഴുന്നത് അവ്യക്തമായി ഞാന്‍ കണ്ടു. പിന്നെ ശീല്കാര ശബ്ദത്തോടെ ഉണങ്ങിയ ഒരു ഓലവീഴുന്ന ശബ്ദവും.

മുഖത്ത് ആശ്വസത്തിന്റെ ഇളം കാറ്റ് പാറിപ്പറക്കുന്നതറിഞ്ഞാണ് ഞാന്‍ കണ്ണ് തുറന്നത്. കണ്ണ്ന് മീതെ വൃത്താകൃതിയിലുള്ള ഒരു നിഴല്‍ ചാഞ്ചാടിക്കളിക്കുന്നു. ഭയത്തോടെ ഞാന്‍ മുഖം തിരിച്ചു കണ്ണുകള്‍ തിരുമ്മി ശ്രദ്ധിച്ച് നോക്കി.
പാവം അമ്മയിമ്മ ചുമരിലേക്ക് ചാരിയിരുന്ന് പാതിമയങ്ങുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് വിശറികൊണ്ട് എന്നെ വീശിക്കൊണ്ടിരിക്കുകയാണ് .
ബിരിയാണിയുടെ ഗന്ധം നാസിക തുളച്ച് കയറിയപ്പോഴാണ് ശരിക്കും കണ്ണ് തുറക്കാനായത് .
തെട്ടടുത്തുള്ള ബഞ്ചിലിരുന്നു ഇക്ക നാത്തൂന്റെ വീട്ടില്‍ നിന്നും കൊടുത്തയച്ച ബിരിയാണി വെട്ടി വിഴുങ്ങുന്നു..!ഞാന്‍ ഇക്കയെ ഉമ്മയറിയാതെ തോണ്ടി വിളിച്ചു.
ചെറുപുഞ്ചിരിയോടെ ഒരു കോഴിക്കാല്‍ എനിക്ക് നേരെനീട്ടി . മുഴുത്ത ഒരുകഷ്ണം കോഴിമാംസം എന്റെ വായിലിരുന്ന് ഞെരിയുമ്പോഴും പാവം ഇക്കയുടെ ഉമ്മ പാതിമയക്കത്തിലെന്നെ വീശുന്നുണ്ടായിരുന്നു.

29 അഭിപ്രായങ്ങൾ:

Sureshkumar Punjhayil പറഞ്ഞു...

Really good work. Best Wishes....!!!

Unknown പറഞ്ഞു...

moli..enthayalum annathe dhivasam kondu driving avasaanippicho..?
nanayittund moliyude vivaranam tto..
anghane anghadiyil irunnu paranjavarude ahangharam theerkkan thuninju iranghiyathu kattilil mel aayippoyallo padachoneaa....

JALEEL PANGAT പറഞ്ഞു...

സങ്തി എതായാലും എനിക്ക് ഇസ്റ്റ്മ്മായി ട്ടൊ.......

Unknown പറഞ്ഞു...

അങ്ങാടി തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്ന് ഒരു ചൊല്ലുണ്ട് ... എന്തിനാ പ്രായമായവരെ കൊണ്ട് വണ്ടി തള്ളിച്ചത് . . .
നന്നായിരിക്കുന്നു , ജീവിതത്തില്‍കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ ലളിത മായി അവതരിപ്പീക്കാനുള്ള നിങ്ങളുടെ കഴിവ് അഭിനന്ദനാര്‍ഹം തന്നെ , എന്റ വാചകങ്ങളില്‍ ഒരിക്കലും ഒര്രു ലാളിത്യം കൊടുക്കാന്‍ എനിക്ക് കഴിയാറില്ല ...
നിങ്ങളുടെ ഈ ലാളിത്യം അക്ഷരങ്ങളിലും ജീവിതത്തിലും എന്നും നിലനിക്കട്ടെ
ആശംസകളോടെ

Unknown പറഞ്ഞു...

റുമാന ലളിതമായ രീതിയില്‍ എഴുതിയ അനുഭവ വിവരണം നന്നായിട്ടുണട്. അതോടുകൂടി ഡ്രൈവിങ്ങ് മതിയാകിയൊ? ദൈര്യം മുഴുവനും ചോര്‍ന്നു പോയോ? അതല്ല അമ്മായച്ചന്‍ താക്കോല്‍ വീണടും തിരികെ വാങ്ങിയോ?
{കാര്‍ നിന്നത് തെങ്ങില്‍ ഇടിച്ചായിരുന്നോ?}

Unknown പറഞ്ഞു...

റുമാന ലളിതമായ രീതിയില്‍ എഴുതിയ അനുഭവ വിവരണം നന്നായിട്ടുണട്. അതോടുകൂടി ഡ്രൈവിങ്ങ് മതിയാകിയൊ? ദൈര്യം മുഴുവനും ചോര്‍ന്നു പോയോ? അതല്ല അമ്മായച്ചന്‍ താക്കോല്‍ വീണടും തിരികെ വാങ്ങിയോ?
{കാര്‍ നിന്നത് തെങ്ങില്‍ ഇടിച്ചായിരുന്നോ?}

Muneer Perambra പറഞ്ഞു...

Valiya Rasamonnumillenkilum Oppikkam......Yathra Ormakalakumbol Enik Nalla Pole Ishtamayi
Iniyum Eyudanam Oru Pravasiyude Adyathe Oru Varshathe Kurich Oru Cheru Vivaranam Buddimuttillenkil

Thanks By
Muneer Perambra

saheeralik പറഞ്ഞു...

അവസാനം ഇങ്ങനെയൊക്കെ തന്നെയേ വരുള്ളൂ എന്ന് വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ ഊഹിച്ചു..നമ്മളിതെത്ര കണ്ടതാ..ഇതൊക്കെ ആണുങ്ങള്‍ക്ക് പറഞ്ഞ പണിയാടോ...എന്തായാലും അവിടം കൊണ്ട് നിര്‍ത്തിയത് നന്നായി..ഇല്ലെങ്കില്‍ നിന്റെ ബോണറ്റും കൊണ്ട് ആമ്പിള്ളേര്‍ പോയേനേ...

Anil cheleri kumaran പറഞ്ഞു...

അടിപൊളിയായിരിക്കുന്നു.
നല്ല ഒഴുക്കുണ്ട് വായിക്കാന്‍
ഇനിയുമെഴുതുക.

ee manohara bhoomi പറഞ്ഞു...

hai rumaana,

"adipoli anubhavam" nannayi ezhuthunndallo kutti...abhinandangal. ezhuthu mattuthalangalilekkum vyaapippikkanam

Unknown പറഞ്ഞു...

good rumeeeee!!!!

Friend പറഞ്ഞു...

Othiri Ishtamaayi.
Vivaranam Vazhikkumbol Ellaam Kan mumbil Nadakkunnathu Pole.
Thengayum Oolayum veezhumbol njanum Melottu nokkippozhi..
Super Supurb Fabulous Excellent

അജ്ഞാതന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

Kallakkan thanne ketta........

ngalu puliya ketta .. nari ..

rumana | റുമാന പറഞ്ഞു...

എന്റെ ബ്ലോഗ് വായിച്ചവര്‍ക്കും കമന്റെഴുതിയവര്‍ക്കും ഇനി വായിക്കാനിരിക്കുന്നവര്‍ക്കും കമന്റെഴുതാനിരിക്കുന്നവര്‍ക്കും നന്ദി...നന്ദി..

Unknown പറഞ്ഞു...

ജീവിതത്തിലെ അനുഭവങ്ങള്‍ ഇങ്ങനെ പച്ചയായി , ലളിതമായി എഴുതുമ്പോള്‍ വായിക്കാന്‍ തീര്‍ച്ചയായും ഒരു സുഖമുണ്ട് . ഓരോരുത്തരുടെയും ജീവിതം ഓരോ ഇതിഹാസങ്ങള്‍ തന്നെയാവും ഇതേ പോലെ എഴുതപ്പെടുകയാണെങ്കില്‍ .....

ccms club padikkal പറഞ്ഞു...

yedayalum nee oru sambavam thenne

--xh-- പറഞ്ഞു...

ഹ ഹ ഹ.... നന്നായി രസിച്ചു വായിച്ചു. ഒരു ഇടി ഒക്കെ പറ്റാത്ത ആരാ ഉള്ളെ. എന്നു വച്ച് ഇനി ഓടിക്കാതിരിക്കല്ലേ.
അന്ന് അമ്മായിഅച്ചന്‍ എന്ത് പറഞു ഇടി കഴിഞപ്പോ?

rumana | റുമാന പറഞ്ഞു...

.

PowertothePeople പറഞ്ഞു...

haaah haaah. Never came across such real stuff. wonderful. adipoli..sherikkum chirichu..

ബീരാന്‍ കുട്ടി പറഞ്ഞു...

കൊള്ളാം,
അത് നന്നായിട്ടോ, അല്ല കാറ് തേങ്ങമരത്തിലിടിച്ചതെ. അല്ലെല്‍, പാവം ഇക്കാ കടിച്ചാല്‍ പൊട്ടാത്ത കൊഴീന്റെ കാലുമായി എടങ്ങേറായിനി.

ബെസ്റ്റ് വിവരണം, പലതും വായനക്കാര്‍ക്ക് വിട്ട്‌കൊടുത്തുകൊണ്ടുള്ള ശൈലി.

ബെസ്റ്റ് ഒഫ് ലക്ക്.

ഒരു ഒ.ടി.
തീ മതിലുകള്‍ ചാടി കടന്ന് രാവിലെ മുതല്‍ ഒരു കമന്റിടാന്‍ നടക്കുക്കയാണ്. പക്ഷെ എന്തോ നിങളുടെ ഈ മുടിഞ ടെപ്ലേറ്റ് സമ്മതിക്കൂല്ലാന്ന്.അതോണ്ട്, ഇത്താ, ഇതോന്ന് മാറ്റീട്ട് വെറെ ഒരു ടെപ്ലേറ്റോ, കമന്റ് പെട്ടി ഒറ്റക്ക്തുറക്കുന്ന പണിയോ ചെയ്താല്‍ ഞാന്‍ കമന്റും ഇല്ലെങ്കില്‍... (ഫയര്‍ വാള്‍ ഉള്ള സിസ്റ്റത്തില്‍ നിന്നും കമന്റാന്‍ കഴിയുന്നില്ലാന്ന്) മാത്രമല്ല്,എന്തിനാ ഈ കുന്ദ്രാണ്ടം മുഴുവന്‍ ബ്ലോഗില്‍, സ്ലോ കണക്‍ഷനുള്ളവര്‍, ഈ വഴി വരില്ല് ട്ടോ. ശ്രദ്ധിക്കുക. Make it simple as much as you can. gudget will kill your readers.

Unknown പറഞ്ഞു...

nayittundu, lalitham, aaswadhyakaram..,

Unknown പറഞ്ഞു...

puthiya allanu, sarikkum enthokkeyanennu manassilakkivarunnatheyulloo, aranjedatholam excellent

ഏട്ടാശ്രീ.... പറഞ്ഞു...

sthreedhanam enna magasinil ninnanu nhanee blogine patti vayikkunnathu....nannayittundu..

സഫ്ഷാജ് പറഞ്ഞു...

sangathy kollam!!!!

ente adutha comedy padathil njan ee clip add cheyyaan sramikkaam

noufal പറഞ്ഞു...

supppperrrr..

Reji Puthenpurackal പറഞ്ഞു...

വിവരണം നന്നായിട്ടുണ്ട്. ഒട്ടും ബോറടിപ്പിച്ചില്ല. ആശംസകള്‍.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഈ രീതി എല്ലാര്‍ക്കും ഒന്ന് പരീക്ഷിക്കാവുന്നതാണ്.( ഈ എഴുത്തിന്റെ കാര്യമല്ല)
തെങ്ങ് കയറ്റക്കാര്‍ക്കൊക്കെ ഇപ്പൊ എന്താ കൂലി!!
ഇനി മുതല്‍ ഒരു മാതിരി കാറോ ജീപ്പോ തെങ്ങില്‍ ഇടിപ്പിച്ചാല്‍ മതിയല്ലോ.
(തീരെ ബോറടിപ്പിക്കാതെ ലളിതമായി എഴുതി.ആശംസകള്‍)

SHIHAB പറഞ്ഞു...

http://www.youtube.com/watch?v=iNQX0EB1ygA&feature=related എനിക്ക് പറയാനുള്ളത്‌ ശ്രീനിവാസന്‍ പറഞ്ഞത് തന്നെ .. അല്ലാതെ ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും എനിക്ക് പറയാനില്ല ...